കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎമ്മിനെ വെട്ടിലാക്കി ആകാശിന്റെ പിതാവും സജീവ സിപിഎം പ്രവര്‍ത്തകനുമായ രവി. കേസില്‍ അറസറ്റിലായത് യഥാര്‍ത്ഥ പ്രതികളാണെന്നും അവര്‍ കീഴങ്ങിയതാണെന്നും ഉള്ള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും സിപിഐഎമ്മിന്റെയും നിലപാട് തള്ളിയാണ് രവി രംഗത്തെത്തിയത്.
വധത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ആകാശ് കൃത്യം നടക്കുന്ന സമയത്ത് ക്ഷേത്ര ഉത്സവത്തില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് പിതാവ് വഞ്ഞേരി രവി പറയുന്ന്. ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചു. എന്നാല്‍ നിരപരാധിത്വം കോടതിയില്‍ തെളിയിക്കാന്‍ നേതാക്കള്‍ പറഞ്ഞതായും രവി വെളിപ്പെടുത്തുന്നു.
ആകാശും രജിനും പോലീസില്‍ കീഴടങ്ങിയതാണെന്നായിരുന്നു പാര്‍ട്ടിയുടെ ഇതുവരെയുള്ള അവകാശവാദം. പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ക്കൊപ്പമെത്തി കീഴടങ്ങി എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അത് ശരിയല്ല കീഴടക്കി അറസറ്റ് ചെയതു എന്നായിരുന്നു പോലിസ് റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.
ആകാശ് കീഴടങ്ങിയതല്ല എന്ന രവി പറഞ്ഞതോടെ സിപിഎം വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്. ഇതിനിടെ ചില നേതാക്കള്‍ പറഞ്ഞതനുസരിച്ചാണ് ആക്രമണം നടത്തിയതെന്നും, കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നിലെന്നും പ്രതികള്‍ മൊഴി നല്‍കിയതായി വാര്‍ത്തകളുണ്ടായിരുന്നു
Discussion about this post