അസമിലെ ചില മേഖലകളില്‍ മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നെന്ന സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രസ്താവനയില്‍ വിശീകരണവുമായി സൈനിക വൃത്തങ്ങള്‍. അസം മേഖലയില്‍ പുതിയതായി ഉദിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്കെതിരെയും റാവത്ത് പ്രസ്താവന നടത്തിയിരുന്നു. ബുധനാഴ്ച ഡല്‍ഹിയില്‍ നടന്ന സെമിനാറിലാണു റാവത്തിന്റെ പരാമര്‍ശം.
ബംഗ്ലദേശില്‍ നിന്നുള്ളവര്‍ അസമിലേക്കും മറ്റും കടന്നെത്തുന്നതു സംബന്ധിച്ചും റാവത്ത് മുന്നറിയിപ്പു നല്കി. പാക്കിസ്ഥാന് ചൈനയുടെ പിന്തുണയോടെ നടത്തുന്ന നിഴല്‍ യുദ്ധമാണിതെന്നും റാവത്ത് പറഞ്ഞു.
അതേസമയം, റാവത്തിന്റെ പരാമര്‍ശം ‘രാഷ്ട്രീയമായോ, മതപരമായ ഉള്ളതല്ലെന്ന്’ സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. അസമിലെ വിവിധ ജില്ലകളില്‍ മുസ്ലിം ജനസംഖ്യ വര്‍ധിച്ചുവരുന്നതിനെക്കുറിച്ചും ബദ്രുദ്ദീന്‍ അജ്മല്‍ എന്നയാള്‍ നയിക്കുന്ന ഓള് ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) പാര്‍ട്ടിയുടെ വളര്ച്ചയെക്കുറിച്ചുമാണു റാവത്ത് പരാമര്‍ശം നടത്തിയത്. ബിജെപിയേക്കാള്‍ വേഘത്തില്‍ എഐയുഡിഎഫ് വളരുന്നുവെന്നും റാവത്ത് പറഞ്ഞിരുന്നു
Discussion about this post