ഝാര്‍ഖണ്ഡ്: ഝാര്‍ഖണ്ഡിലെ പലാമുവില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലു മാവോയിസ്റ്റ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ചത്തൂര്പുര് പൊലീസ് സ്റ്റേഷന് പരിധിയിലെ മാതാഗ പഹാറിനു സമീപമാണ് പോലിസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. അത്യാധുനിക ആയുധങ്ങള്‍ കൈവശം വെച്ചതിനെ തുടര്‍ന്ന് സംഘം പോലിസ് നിരീക്ഷണത്തിലായിരുന്നു .
കൊല്ലപ്പെട്ട മാവോയിസറ്റ് സംഘത്തെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല .അതേസമയം കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ബസന്ത് യാദവ് എന്ന ഒരു സബ് കമാന്‍ഡറാണ് എന്നും സൂചനയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇയാളുടെ തലയ്ക്ക് അഞ്ച് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
ഝാര്‍ഖണ്ഡ് പോലീസും സി ആര് പി എഫ് സംഘവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് സംഘത്തെ കീഴ്പ്പെടുത്താനായത്. 20 ദിവസത്തിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ സുരക്ഷാ ഏററുമുട്ടലാണിത്. ഫെബ്രുവരി എട്ടിന് മാവോയിസ്റ്റിന്റെ മറ്റൊരംഗം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു പലാമു ജില്ലയിലെ നൌഡാ പോലീസ് സ്റ്റേഷന് പരിധിയിലായിരുന്നു സംഭവം .
ഝാര്‍ഖണ്ഡ് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് ഡി കെ കെ പാണ്ഡെ, സി.ആര്.പി.എഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ്, സഞ്ജയ് എ ലത്കര്‍ എന്നിവര്‍ ഫെബ്രുവരി എട്ടിന് ചേര്‍ന്ന യോഗത്തില്‍ മാവോയിസ്റ്റ് സ്ക്വാഡിനെ നേരിടുന്നതിന് ഡെഡ്ലൈന് പ്രഖ്യാപിച്ചിരുന്നു .
Discussion about this post