കണ്ണൂര്‍ : പതിനാലു വര്‍ഷത്തോളം എകെജിയുടെ ഡ്രൈവറായിരുന്നയാള്‍ ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ടു നിരാഹാരസത്യഗ്രഹം നടത്തുന്ന കെ.സുധാകരന് ഐക്യദാര്‍ഢ്യവുമായി സമരപ്പന്തലില്‍.
കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള സഹന സമരമായതിനാലാണ് ഐക്യദാര്ഢ്യവുമായെത്തിയതെന്നു മൊയ്തു പറഞ്ഞു.പിലാത്തറ മൊയ്തു എന്ന മുണ്ടയാട്ട് പുരയില്‍ മൊയ്തുവാണ് ഇന്നലെ രാവിലെ പത്തരയോടെ സുധാകരന്റെ നിരാഹാര സമരപ്പന്തലില്‍ എത്തിയത്.
പതിനെട്ടാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ മൊയ്തു പിന്നീട് എകെജിയുടെ മരണശേഷം 1977ല്‍ ആണു പാര്‍ട്ടിയില്‍ നിന്നു രാജിവച്ചത്. ഇപ്പോള്‍ ഒരു പാര്‍ട്ടിയിലും അംഗമല്ല. വി.എസ്.അച്യുതാനന്ദനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് 81 വയസ്സുള്ള മൊയ്തു.
കടപ്പാട് :മനോരമ
Discussion about this post