ഡല്‍ഹി: ഓപ്പണര്‍ മിതാലി ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ നയിക്കും. മൂന്ന് മത്സരങ്ങളുള്‍പ്പെടുന്ന പരമ്പര വഡോദരയില്‍ മാര്‍ച്ച് 12 മുതല്‍ 18 വരെ അരങ്ങേറും.
ഐസിസി വനിതാ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായിട്ടാണ് ഏകദിന പരമ്പര അരങ്ങേറുന്നത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ വനിതകള്‍ ഇരട്ട പരമ്പര നേടി ചരിത്രം കുറിച്ചു. മിതാലിയുടെ നേതൃത്വത്തില്‍ 2-1 ന് ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഹര്‍മന്‍പ്രീതിന്റെ നായകത്വത്തില്‍ 3-1 ന് ട്വന്റി 20 പരമ്പരയും കരസ്ഥമാക്കി.
ഏകദിന പരമ്പരയ്ക്ക് ശേഷം വരുന്ന മൂന്ന് ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പിന്നീട് പ്രഖ്യാപിക്കുമെന്ന് ബിസിസിഐ പത്രകുറിപ്പില്‍ അറിയിച്ചു.
ഇന്ത്യന്‍ ടീം: മിതാലി രാജ് ( ക്യാപ്റ്റന്‍), ഹര്‍മന്‍പ്രീത് കൗര്‍ ( വൈസ് ക്യാപറ്റ്ന്‍), സ്മൃതി മന്ദാന, പൂനം റൗത്ത്, ജമീമിയ റോഡ്രിഗ്സ് , വേദ കൃഷ്ണമൂര്‍ത്തി, മോന മേഷ്റം, സുഷമ വര്‍മ, ഏകതാ ബിഷ്ത് , പൂനം യാദവ് , രാജേശ്വരി ഗെയ്ക്കുവാദ് , ഷിഖ പാണ്ഡ്യ, സുകന്യ പരീദ, പൂജ വസ്ത്രകാര്‍, ദീപ്തി ശര്‍മ.
Discussion about this post