ഹരിദ്വാര്‍: നേപ്പാളിലുണ്ടായ ഭൂകമ്പത്തിന് കാരണം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേദാര്‍നാഥ് സന്ദര്‍ശനമാണെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. രാഹുല്‍ ബീഫ് കഴിക്കുന്ന വ്യക്തിയാണെന്നും ദേഹശുദ്ധി വരുത്താതെയാണ് വിശുദ്ധിയുള്ള സ്ഥലം സന്ദര്ശിച്ചതെന്നതിനാലും ഭൂകമ്പം ഒഴിവാക്കാന്‍ കഴിയാത്തതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.. ഹരിദ്വാറില്‍ ഒറു പരിപാടിയ്ക്കിടെയായിരുന്നു സാക്ഷി മഹാരാജിന്റെ കളിയാക്കല്‍.
നേരത്തെയും വിവാദ പ്രസ്താവനകളിലൂടെ സാക്ഷി മഹാരാജ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സേയെ ദേശീയവാദിയാണെന്നും, ഹിന്ദി സ്ത്രീകള്‍ നാല് കുഞ്ഞുങ്ങള്‍ക്ക് വീതം ജന്മം നല്‍കണം എന്നുമുള്ള സാക്ഷി മഹാരാജിന്റെ പ്രസ്താവന സജീവ ചര്‍ച്ചയായിരുന്നു.
Discussion about this post