നടന് കമല്ഹാസന് പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയതിന് പിന്നില്‍ ചില ക്രൈസ്തവ സംഘടനകളാണെന്ന ആരോപണം ശക്തമാകുന്നു. എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകരാണ് ഇതു സംബന്ധിച്ച പ്രചരണങ്ങള്‍ നടത്തുന്നത്. വെറും ആരോപണമല്ലെന്നും കൃത്യമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് വിഷയം ഉന്നയിക്കുന്നതെന്നും ഇവര്‍ പറയുന്നു.
എ.ഐ.എ.ഡി.എം.കെ യുടെ ഐ.ടി ജോയിന്റ് സെക്രട്ടറി ഹരി പ്രഭാകരന് ആണ് ട്വിറ്റര്‍ കുറിപ്പുകളിലൂടെ വിഷയം വീണ്ടും സജീവ ചര്‍ച്ചയാക്കിയത്. കമല്‍ ഹാസന് ചില ക്രിസ്തീയ സംഘടനകള്‍ക്ക് വേണ്ടിയാണ് പാര്‍ട്ടി രൂപീകരിച്ചിട്ടുള്ളതെന്ന് ഹരി ട്വിറ്റ് ചെയ്തു. പാര്‍ട്ടിയുടെ വെബ്സൈറ്റ് കെയ്മന്‍ ഐലന്‍ഡിലാണ് രെജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും രണ്ടു കൊല്ലമായി കമല്‍ ഹാസന്റെയും ഗൗതമിയുടെയും ഉടമസ്ഥതയിലുള്ള കമ്പനി നികുതി അടച്ചിട്ടില്ലെന്നും ഹരി ആരോപിക്കുന്നു.
Maiyam Cayman Island link, Cayman Island is a Tax Haven, How did Kamal who is fighting Corruption, get people in Tax Haven to register his domain.? #KamalPartyLaunch pic.twitter.com/OezLXL1C7N
— Hari Prabhakaran (@Hariindic) February 22, 2018
ദക്ഷിണേന്ത്യയിലെ പള്ളികളുടെ മാധ്യമം വിഭാഗം കൈകാര്യം ചെയ്യുന്ന ക്രിസ്റ്റ്യന്‍ മീഡിയ സെന്റര്‍ എന്ന സ്ഥാപനത്തിന്റെ കാര്യാലയം കമല്‍ ഹാസന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണെന്നും ഹരി പറയുന്നു. അതിനുപുറമെ തമിഴ്നാട്ടിലുള്ള മിഷനറി ധോണി എന്നൊരു ക്രിസ്തീയ സംഘടന 2017 സപ്റ്റംബറില് ഇറക്കിയ ന്യൂസ് ലെറ്ററില്‍ കമല്‍ ഹാസന് തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകണമെന്നും അത് യേശു ക്രിസ്തുവിന്റെ പ്രവചനമാണെന്നും പറയുന്നുവെന്ന് ഹരി ട്വീറ്റ് ചെയ്തു.
Missionary Dhoni, the Christian group in its news letter September 2017 says, TN government will be dissolved and @ikamalhaasan will be the CM of TN. So the saint started his part in 2018. #KamalPartyLaunch pic.twitter.com/ENLgD69M4n
— Hari Prabhakaran (@Hariindic) February 26, 2018
Kamal has right to join any religion. But he should not give lectures on secularism. So do u really need to support psuedo secularist? #SaintKamalHassan #KamalPartyLaunch
— Hari Prabhakaran (@Hariindic) February 23, 2018
ഇതോടെ വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ചില ദേശീയ മാധ്യമങ്ങളും വാര്‍ത്തകള്‍ നല്കി. മതമില്ലെന്ന് പറയുന്ന കമല്‍ ഹിന്ദുക്കളെ വിഡ്ഢികളാക്കുകയാണെന്നാണ് പോസ്റ്റ് കാര്‍ഡ് ന്യൂസ് നല്കിയ തലക്കെട്ട്. കമല്ഹാസന് ഏത് മതത്തിലും ചേരാനുള്ള അവകാശമുണ്ട്്. എന്നാല്‍ ഈ മതേതര നിലപാട് പ്രസംഗിക്കരുത് എന്നാണ് എഐഎഡിഎംകെ നേതാവ് പറയുന്നത്.
ക്രിസ്തുവിന്റെ സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കുകയാണ് ഉദ്ദേശമെന്നും, കൃസ്ത്യന്‍ മീഡിയക്ക് വേണ്ടി താന്‍ പ്രവര്‍ത്തിക്കുന്നുവെന്നും കമലഹാസന് പറയുന്ന പഴയ അഭിമുഖത്തിന്റെ വീഡിയൊ ഭാഗങ്ങളും പ്രചരിക്കുന്നുണ്ട്.
Also, @ikamalhaasan says he worked for Christian Media center to spread the word of Christ #KamalPartyLaunch pic.twitter.com/EIith260Hp
— Hari Prabhakaran (@Hariindic) February 22, 2018
Discussion about this post