തന്റെ ബ്ലഡ് കൗണ്ട് കുറഞ്ഞു പോയി എന്ന വാര്‍ത്ത അങ്ങനെയുള്ള ആളുകളുടെ ആഗ്രഹങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അപ്പോളോ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അങ്ങനെ ആഗ്രഹിച്ചതു കൊണ്ടു മാത്രം മനുഷ്യന് ഒന്നും സംഭവിക്കില്ലെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു. ഇത് സാധാരണയുള്ള ചെക്കപ്പാണ്. പത്ത് പന്ത്രണ്ട് വര്‍ഷമായി നടത്തുന്നുണ്ട്. അത് ഇപ്പോള്‍ നടത്തിയെന്ന് മാത്രമേ ഉള്ളു. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തനിക്ക് ഇപ്പോഴില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലരാഗ്രഹിക്കുന്നുണ്ടാകും, പക്ഷേ ഒന്നും വന്നിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ബ്ലഡ് കൗണ്ട് കുറഞ്ഞത് കൊണ്ട് മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് ചില വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍.
Discussion about this post