ഇന്ത്യ വിഭജനത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ കുറ്റപ്പെടുത്തി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. മുസ്ലിം വിഭാഗങ്ങള്‍ക്ക് പ്രത്യേക രാജ്യം വേണമെന്ന് മുഹമ്മദലി ജിന്ന ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീങ്ങള്‍ക്കും സിഖുകാര്‍ക്കും പ്രത്യേക നല്‍കണമെന്നായിരുന്നു ജിന്ന ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ജവഹര്‍ലാല്‍ നെഹ്റുവും മൗലാന ആസാദും സര്‍ദാര്‍ വല്ലഭായ് പട്ടേലും തയ്യാറായില്ല. ഇതു കൊണ്ടാണ് പ്രത്യക രാജ്യം എന്ന ആവശ്യം ജിന്ന മുന്നോട്ടു വച്ചത്. ജിന്നയുടെ ആവശ്യം അന്ന് അംഗീകരിക്കപ്പെട്ടിരുന്നെങ്കില്‍ ഇന്ത്യ ഒന്നായി നിന്നേനെ ന്നെും, പാക്കിസ്ഥാനും ബംഗ്ലാദേശും ഉണ്ടാവുമായിരുന്നില്ല എന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.
പാക് അധീന കശ്മീര്‍ പാക്കിസ്ഥാന്റേതാണെന്ന വിവാദ പ്രസ്താവന നടത്തിയ ആളാണ് ഫറൂഖ് അബ്ദുള്ള.
Discussion about this post