ത്രിപുരയിലെ തിരഞ്ഞെടുപ്പ് വിജയം അഘോഷിച്ചുകൊണ്ട് ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് സംസാരിക്കവെ തൊട്ടടുത്തെ പള്ളിയില്‍ ബാങ്ക് വിളിച്ചപ്പോള്‍ മോദി പ്രസംഗം നിര്‍ത്തി. എകദേശം രണ്ട് മിനിറ്റോളം നീണ്ടു നിന്ന ബാങ്ക് വിളി സമാപിച്ചപ്പോള്‍ ‘ഭാരത് മാതാ കീ ജയ്’ എന്ന് പറഞ്ഞതിന് ശേഷമാണ് പ്രസംഗം പുനരാരംഭിച്ചത്.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജ്, അരുണ്‍ ജയ്റ്റ്ലി, രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി തുടങ്ങിയവര്‍ അടങ്ങുന്ന വേദിയിലായിരുന്നു മോദിയുടെ പ്രസംഗം.
കൂടാതെ ത്രിപുരയിലും മറ്റ് ഇടതുപക്ഷ ഭരണം നടക്കുന്ന സംസ്ഥാനങ്ങളിലും രാഷ്ട്രീയ അതിക്രമങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുടെ ഓര്‍മ്മയ്ക്കായി നിശബ്ദത പാലിക്കാന്‍ മോദി ജനക്കൂട്ടത്തോട് പറഞ്ഞു.’അവരുടെ പ്രത്യയശാസ്ത്രം മൂലമാണ് ഞങ്ങളുടെ നിരപരാധികളായ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. എന്നാല്‍ പാവങ്ങളില്‍ പാവപ്പെട്ടവര്‍ അവരുടെ വോട്ട കൊണ്ട് ഇതിന് ഉത്തരം നല്‍കി,’ മോദി പറഞ്ഞു.
നേരത്തെയും ബാങ്കുവിളി ഉയരുമ്പോള്‍ മോദി പ്രസംഗം നിര്‍ത്തിവെച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഗുജറാത്തില്‍ പ്രസംഗിക്കുമ്പോഴും ബാങ്കുവിളി ഉയര്‍ന്നപ്പോള്‍ മോദി പ്രസംഗം നിര്‍ത്തിയിരുന്നു. അതിനു മുന്‍പ് ബംഗാളില്‍ ഒരു റാലിയില്‍ പ്രസംഗിക്കുമ്പോഴും സമാന സംഭവമുണ്ടായി.
പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം:
Discussion about this post