ജമ്മു: പാക്കിസ്ഥാനില്‍ നിന്നു കശ്മീരിലേക്കുള്ള നുഴഞ്ഞു കയറ്റം വര്‍ധിച്ചെന്ന് നോര്‍ത്തേണ്‍ കമാന്‍ഡിലെ ജനറല്‍ ഓഫിസറും കമാന്‍ഡിങ് ചീഫുമായ ലെഫ്. ജനറല്‍ ഡി.എസ്.ഹൂഡ അറിയിച്ചു.
അതിര്‍ത്തി രക്ഷാനിയന്ത്രണ രേഖയില്‍ നിന്നു സൈന്യത്തെ പിന്‍വലിച്ചതും കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി മഞ്ഞുരുകാന്‍ തുടങ്ങിയതുമാണ് ഇപ്പോള്‍ നുഴഞ്ഞു കയറ്റം വര്‍ധിക്കാനുള്ള കാരണം. ജമ്മുവിന് എതിരെ അതിര്‍ത്തിക്കപ്പുറത്ത് 250 ഭീകരര്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്യാമ്പുണ്ടെന്നും വരും ദിവസങ്ങളില്‍ കശ്മീര്‍ താഴ്വരയില് ഭീകരപ്രവര്‍ത്തനങ്ങള്‍ രൂക്ഷമായേക്കുമെന്നും ലെഫ്. ജനറല്‍ ഡി.എസ്.ഹൂഡ പറഞ്ഞു.
Discussion about this post