ലിബിയ:ലിബിയയില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊലപ്പെടുത്തി. ഒരു ടിവി ചാനലിനായി ജോലി ചെയ്തിരുന്ന അഞ്ചു മാധ്യമ പ്രവര്‍ത്തകരെ ഐഎസ് ഭീകരര്‍ വധിച്ചതായി സൈനിക ഉദ്യോഗസ്ഥരാണ് അറിയിച്ചത്. ലിബിയയുടെ കിഴക്കന്‍ പ്രവിശ്യയിലാണ് സംഭവം. കഴിഞ്ഞ ഓഗസ്റ്റു മുതല്‍ മാധ്യമപ്രവര്‍ത്തകരെ കാണാതായിരുന്നു. ലിബിയയിലെ തോബ്രൂക് പട്ടണത്തില്‍ നിന്നും ബെന്ഗാസിയിലേക്കാുള്ള യാത്ര മധ്യേ ഇവരെ കാണാതാകുകയായിരുന്നു
ഇവരുടെ മൃതദേഹങ്ങള്‍ ലിബിയയിലെ കിഴക്കന്‍ നഗരമായ ബായ്ദയില്‍ നിന്നും കണ്ടെത്തിയ വിവരം സൈനിക ഉദ്യോഗസ്ഥനായ ഫറാജ് അല്‍-ബറാസിയാണ് അറിയിച്ചു. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍.
Discussion about this post