ബി.ജെ.പി യുടെ വളര്‍ച്ചക്ക് കടിഞ്ഞാണിടാനായി യു.പിയില്‍ മായാവതിയും അഖിലേഷും കൈകോര്‍ക്കുന്നു. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഈ നീക്കം. ബി.ജെ.പി സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ തങ്ങളുടെ പാര്‍ട്ടി അംഗങ്ങള്‍ വോട്ട് ചെയ്യുമെന്ന് മായാവതി പറഞ്ഞു. സമാജ്വാദി പാര്‍ട്ടിയെ പിന്തുണക്കുമെന്ന് ബിഎസ്പി നേതാവ് ഘന്‍ഷാം ഖര്‍വാറും വ്യക്തമാക്കി. ഈ കൂട്ടുകെട്ടിനെപ്പറ്റി അഖിലേഷ് ഔദ്യോഗികമായി ഒന്നും തന്നെ പറഞ്ഞിട്ടില്ലെങ്കിലും സമാജ്വാദി പാര്‍ട്ടിയുടെ വക്താവ് പാങ്കുറി പഥക് ട്വിറ്ററിലൂടെ ഈ കൂട്ടുകെട്ടിനെ വരവേറ്റു.
ഖൊരക്പുര്, ഫുല്പുര് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനവും കേശവ് പ്രസാദ് മൗര്യ ഉപമുഖ്യമന്ത്രി സ്ഥാനവും ഏറ്റെടുത്തതോടെയാണ് ഈ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ഈ വരുന്ന മാര്‍ച്ച് പതിനൊന്നിനാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഫലപ്രഖ്യാപനം മാര്‍ച്ച് പതിനാലിനും നടക്കും. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 403 സീറ്റുകളില്‍ 300ല്‍ പരം സീറ്റുകളിലും ബി.ജെ.പിയായിരുന്നു ജയിച്ചത്.
Discussion about this post