ഡല്‍ഹി: നേപ്പാളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ അഞ്ച് ദിവസം കൊണ്ട് പൂര്‍ത്തിയാകുമെന്ന് ദേശീയ ദുരന്തനിവാരണ സേന ഐ.ജി സന്ദീപ് റാത്തോഡ് പറഞ്ഞു. എന്നാല്‍, നേപ്പാള്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നിടത്തോളം കാലം രക്ഷാപ്രവര്‍ത്തനം തുടരും.
ദുരന്ത മേഖലയിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പുനഃസ്ഥാപിച്ചു വരികയാണ്. സേനയുടെ ആറ് സംഘങ്ങളെ കൂടി നേപ്പാളിലേക്ക് അയക്കും. കുടിവെള്ളവും ഭക്ഷണവും എത്തിക്കുകയാണ് പ്രധാന വെല്ലുവിളി. ഇന്ത്യയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായും ഐ.ജി മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post