ഡല്‍ഹി: നേപ്പാളിലെ ദുരന്ത ഭൂമിയില്‍ വിവിഐപി പരിഗണന ലഭിച്ചില്ലെന്ന പരാതിയുമായ സമാജ് വാദി എംപി രംഗത്ത്. ദുരിത ബാധിതരെ പുറത്തെത്തിക്കാന്‍ സൈന്യം നടത്തുന്ന തീവ്ര രക്ഷാപ്രവര്‍ത്തനത്തിനിടെ വിവിഐപി പരിഗണന ലഭിച്ചില്ലെന്ന പരാതിയുമായി സമാജ്‌വാദി പാര്‍ട്ടി എം.പി രാം ഗോപല്‍ യാദവ് ആണ് രംഗത്ത് എത്തിയത്.
ദുരന്തത്തോട് സര്‍ക്കാര്‍ കാണിക്കുന്ന സമീപം കാഠാമണ്ഡുവിലെ ഇന്ത്യന്‍ എംബസി കാണിക്കുന്നില്ല. തന്റെ പാര്‍ട്ടിയിലെ മറ്റൊരു എം.പിയായ നരേഷ് അഗര്‍വാളിന്റെ ബന്ധുക്കള്‍ നേപ്പാളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ക്ക് സഹായമെത്തിക്കാന്‍ ഇന്ത്യന്‍ എംബസി മുന്നോട്ടുവരുന്നില്ലെന്നും രാം ഗോപല്‍ യാദവ് കുറ്റപ്പെടുത്തി.
ദുരന്തഭൂമിയില്‍ മതിയായ ഭക്ഷണവും വെള്ളവും ചികിത്സയും കിട്ടാതെ ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോഴാണ് വിവിഐപി പരിഗണന ലഭിക്കാത്തതിന്റെ പേരില്‍ ആക്ഷേപം ചൊരിഞ്ഞ് സമാജ്‌വാദി പാര്‍ട്ടി എം.പി രംഗത്തെത്തിയത്. എംപിയുടെ പരാതിയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
Discussion about this post