വര്‍ഗ്ഗീയ കലാപത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പത്ത് ദിവസത്തെക്ക് ശ്രീലങ്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. കാന്‍ഡി ജില്ലയില്‍ ബുദ്ധമതവിശ്വാസക്കാരും മുസ്ലീങ്ങളും തമ്മില്‍ കഴിഞ്ഞ കുറച്ച് ദിവസമായി സംഘര്‍ഷങ്ങള്‍ നടന്നിരുന്നു. കലാപം കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരാതിരിക്കാനാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.
ജനക്കൂട്ടം കാന്‍ഡി ജില്ലയിലെ ഒരു കടയ്ക്ക് തീയിട്ടതിനെത്തുടര്‍ന്ന് കാന്‍ഡി ജില്ലയില്‍ തിങ്കളാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശ്രീലങ്കയിലെ ബുദ്ധമതവിശ്വാസക്കാരും മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ചില മുസ്ലീങ്ങള്‍ ജനങ്ങളെ നിര്‍ബന്ധപൂര്‍വ്വം മതം മാറ്റുന്നുണ്ടെന്നും ബുദ്ധമത പുരാവസ്തു സ്ഥലങ്ങള്‍ നശിപ്പിക്കുന്നുണ്ടെന്നും ചില ബുദ്ധമത സംഘടനകള്‍ ആരോപിച്ചിരുന്നു.
പോലീസ് അറസ്റ്റ് ചെയ്ത ബുദ്ധ മതക്കാരെ വിട്ടുകിട്ടണമെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷന് മുന്നില്‍ ചിലര്‍ പ്രതിഷേധിച്ചു.
വീഡിയോ:
#WATCH: Members of Buddhist community hold protest outside Police station in #Kandy, Sri Lanka, demanding the release of Buddhists those who were arrested in the riot. pic.twitter.com/NVqJwcTtyn
— ANI (@ANI) March 6, 2018
Discussion about this post