ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേക്ക് തിരിച്ച് വന്ന് തനിക്കെതിരെയുള്ള എല്ലാ കേസുകളും കേള്‍ക്കാന്‍ തയ്യാറാണെന്ന് അനുജന് ഇക്ബാല്‍ കസ്കറിന്റെ അഭിഭാഷകന് ശ്യാം കേസ്വാനി മുംബൈയില്‍ പറഞ്ഞു. ഭൂമി അപഹരിക്കല്‍ കേസില്‍ ഇക്ബാല്‍ കസ്കറിനെ മാര്‍ച്ച് 9 വരെ ഥാനെ പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരിക്കുകയാണ് കോടതി. താന്‍ ദാവൂദ് ഇബ്രാഹിമിനോട് ഫോണില്‍ സംസാരിച്ചുവെന്ന് ഇക്ബാല്‍ കസ്കര്‍ വ്യക്തമാക്കി.
ദാവൂദിന്റെ നമ്പരെന്താണെന്ന് ജഡ്ജി ഇക്ബാല്‍ കസ്കറിനോട് ചോദിച്ചപ്പോള്‍ തനിക്കറിയില്ലായെന്നും ഫോണില്‍ നമ്പര്‍ തെളിഞ്ഞുവരില്ലായെന്നുമുള്ള ഉത്തരമാണ് കിട്ടിയത്. ദാവൂദ് എവിടെയാണുള്ളതെന്ന് തനിക്കറിയില്ലെന്നും ഇക്ബാല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലേക്ക് തിരിച്ച് വരികയാണെങ്കില്‍ തന്നെ മുംബൈയിലെ ആര്‍തര്‍ റോഡിലെ ജയിലില്‍ പാര്‍പ്പിക്കണമെന്ന് ദാവൂദ് ഇബ്രാഹിമിന് നിര്‍ബന്ധമുണ്ട്. മുമ്പും ദാവൂദ് ഇന്ത്യയിലേക്ക് വരാന്‍ തയ്യാറായതാണെന്നും അഭിഭാഷകനായ റാം ജെത്മലാനിയോട് ഈ കാര്യം ചര്‍ച്ച ചെയ്തതാണെന്നും ശ്യാം പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാര്‍ ദാവൂദിന്റെ നിബന്ധനകള്‍ ചെവികൊള്ളാത്തതുകൊണ്ടാണ് തിരിച്ച് വരാഞ്ഞതെന്നും ശ്യാം വ്യക്തമാക്കി.
ഭൂമി അപഹരിക്കല്‍ എന്ന പേരിലാണ് ഇക്ബാല്‍ കസ്കറിനെതിരെ കേസെടിത്തിട്ടുള്ളത്. ഥാനെയിലുള്ള ഒരു ബില്‍ഡറുടെ കൈയ്യില്‍ നിന്നും 30 കോടിയിലധികം രൂപ അപഹരിച്ചുവെന്നും ബില്‍ഡറുടെ ഭൂമി വേറെ ഒരാള്‍ക്ക് വില്ക്കാന് പ്രേരിപ്പിച്ചുവെന്നുമാണ് ഇക്ബാലിനെതിരെയുള്ള കേസ്.
Discussion about this post