ഡല്‍ഹി: അഖില -ഹാദിയ കേസില്‍ എന്‍ഐഎ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സുപ്രിം കോടതി ഇന്ന് പരിഗണിക്കും. റിപ്പോര്‍ട്ട് ഗൗരവമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അശോകന്‍ നല്‍കിയ അപേക്ഷയും സുപ്രീംകോടതിയ്ക്ക് മുന്നിലുണ്ട്.അഖിലയെ മതംമാറ്റി യെമനിലേക്ക് കടത്താനുള്ള ശ്രമമാണ് നടന്നതെന്നാണ് അച്ഛന്‍ അശോകന്‍ നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മതം മാറ്റത്തിന് എതിരല്ല. എന്നാല്‍ മകളെ ലൈംഗിക അടിമയായി വിദേശത്തേക്ക് കടത്താനുള്ള നീക്കം മൂകസാക്ഷിയായി നോക്കി നില്‍ക്കാനാവില്ല. മകളുടെ സുരക്ഷയാണ് പ്രധാനമെന്നും അശോകന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സുഹൃത്തായ അമ്പിളി ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഹാദിയ യമനില്‍ ഫസല്‍ മുസ്തഫയുടെ രണ്ടാം ഭാര്യയായി മാറുമായിരുന്നു. അശോകന്റ വാദങ്ങള്‍ ശരിവെക്കുന്ന സത്യവാംങ്മൂലമാണ് എന്‍ഐഎയും സുപ്രീംകോടതിയില്‍ നല്‍കിയത്. ഫസല്‍ മുസ്തഫക്കും ഇയാളുടെ ഭാര്യ ഷെറിന്‍ ഷെഹാന എന്നിവരുമായി അഖിലയ്ക്ക് ബന്ധമുണ്ടെന്ന് സത്യവാംങ്മൂലത്തില്‍ എന്‍ഐഎ പറയുന്നു. ഫസല്‍ മുസ്തഫക്കും ഷെറിന്‍ ഷെഹാനക്കുമായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ടെന്നും എന്‍ഐഎ അറിയിച്ചു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Discussion about this post