പരിഗണനക്ക് വെച്ചിരിക്കുന്ന തലശ്ശേരി-മൈസൂരു റെയില്‍വെ പദ്ധതി കര്‍ണാടകത്തിന്റെ താല്പര്യങ്ങള്ക്കെതിരാണെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പീയൂഷ് ഗോയല്‍. ഈ പദ്ധതി കേരളത്തിന്റേത് മാത്രമാണെന്നും കേന്ദ്രത്തിന് ഇതില്‍ പ്രത്യേക താല്പര്യമില്ലായെന്നും അദ്ദേഹം വ്യക്തമാക്കി. കേരളവും കര്‍ണാടകവും ഈ വിഷയത്തില്‍ ഒരു ധാരണയിലെത്തിയാല്‍ മാത്രമേ പദ്ധതി പരിഗണിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
കൊടകിലൂടെ പോകുന്ന ഈ റെയില്‍വെ ലൈന്‍ പാരിസ്ഥിതിക പ്രശനങ്ങള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കൂര്‍ഗ് വൈല്‍ഡ്ലൈഫ് സൊസൈറ്റിയുടെ പ്രസിഡന്റ് കേണല്‍ സി.പ.മുത്തണ്ണ നേരത്തെതന്നെ രംഗത്ത് വന്നത്. ഇങ്ങനെയൊരു റെയില്‍വെ ലൈനിന്റെ ആവശ്യമില്ലായെന്നും തലശ്ശേരിയും മൈസൂരുവും തമ്മില്‍ സഞ്ചാരയോഗ്യമായ റോഡുകള്‍ വഴി ബന്ധിപ്പിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post