ഡല്‍ഹി: ജൈവ നാപ്കിനുകള്‍ കുറഞ്ഞ വിലയ്ക്ക് നിര്‍മ്മിച്ച് വില്‍ക്കുന്ന പദ്ധതി കേന്ദ്രം ആരംഭിച്ചു ഒരു പാഡിന് രണ്ടര രൂപയാണ് വില. നാലെണ്ണം വീതമുള്ള പാക്കറ്റുകളായാണ് ഇവ വിപണിയിലെത്തുന്നത്. രാജ്യത്തെ 3200 ജനൗഷധി മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭ്യമാക്കും.വനിതാ ദിനത്തോടനുബന്ധിച്ചാണ് കേന്ദ്ര രാസവസ്തു മന്ത്രാലയം ഈ പുതിയ പദ്ധതിയ്ക്ക് തുടക്കമിട്ടത്. മണ്ണില്‍ ലയിച്ചുചേരുന്ന രീതിയാലുള്ള ഈ സാനിറ്ററി നാപ്കിനുകള്‍ സുവിധയെന്ന പേരിലാണ് വിപണിയില്‍ എത്തിക്കുന്നത്.
വിപണയില്‍ ഇപ്പോള്‍ നാലു നാപ്കിനുകളുടെ പാക്കറ്റിന് വില 32 രൂപയാണ്. കുറഞ്ഞ വിലയ്ക്ക് നാപ്കിനുകള്‍ ലഭ്യമാക്കണമെന്ന കേന്ദസര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.
Discussion about this post