സംസ്ഥാനം നോക്കുകീലി മുക്തമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചതിന് പിറകെ നോക്കുകൂലി നല്‍കാത്തതിന് സിഐടിയു പ്രവര്‍ത്തകര്‍ ഗൃഹനാഥന്റെ കൈ തല്ലിയോടിച്ചു. വീടു പണിക്ക് എത്തിച്ച സിമന്റ് ലോറിയില്‍നിന്ന് ഇറക്കാന്‍ ശ്രമിച്ച കുമരകം പഞ്ചായത്തിലെ ആംബുലന്‍സ് ഡ്രൈവര്‍ ശ്രീകുമാരമംഗലം വായിത്ര ആന്റണിക്കാണ് (51) മര്‍ദനമേറ്റത്. കൈയൊടിഞ്ഞ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശ്രീകുമാരമംഗലം പബ്ലിക് സ്കൂളിനു സമീപത്തുള്ള വീടിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ക്കായി എേത്തിച്ച സിമന്റ് ആന്റണിയും മകന് ജോയലും ചേര്‍ന്ന് ഇറക്കുകയായിരുന്നു. ഇതിനിടെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തി നോക്കുകൂലി ആവശ്യപ്പെട്ടു. ലോഡ് ഇറക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു ഭീഷണി. ഇത് വകവെക്കാതെ ലോഡ് ഇറക്കാന്‍ ആന്റണി തയാറായതോടെ ക്ഷുഭിതരായ പ്രവര്‍ത്തകര്‍ ലോറിയില്‍നിന്ന് ആന്റണിയെ വലിച്ചുതാഴെയിട്ടു. താഴെ വീണ ആന്റണിയെ മൂന്നുപേര്‍ ചേര്‍ന്ന് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തതായി മകന് ജോയല്‍ കുമരകം പൊലീസില്‍ മൊഴി നല്കി.
മെയ് ഒന്നുമുതല്‍ കേരളം നോക്കുകൂലി മുക്ത സംസ്ഥാനമാകുന്നുവെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിരുന്നു. . മേയ് ഒന്നുമുതല്‍ നോക്കുകൂലി സമ്പ്രദായം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത തൊഴിലാളി സംഘടന നേതാക്കളുടെ യോഗത്തിലാണ് ധാരണയായിരുന്നത്. ഇതിന് കേന്ദ്ര േട്രഡ് യൂനിയനുകള്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു..
സംഘടനകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണതയും മേയ് ഒന്നുമുതല്‍ അവസാനിപ്പിക്കും.
Discussion about this post