കോഴിക്കോട്: അമ്പത്തിയൊന്ന് വെട്ടിയിട്ടും മരിക്കാത്തവനെ ഇപ്പോള്‍ നക്കിക്കൊല്ലാനിറങ്ങിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെന്ന് കെ.കെ രമ. ടി.പി.ചന്ദ്രശേഖരനെ അനുകൂലിച്ചുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്കെതിരെയാണ് കെ.കെ രമ വിമര്‍ശനമുന്നയിച്ചത്. ഫെയ്സ്ബുക്കിലൂടെ കെ.കെ.രമ കോടിയേരിക്കെതിരെ ആഞ്ഞടിച്ചത്.
ചന്ദ്രശേഖരന് സിപിഎം വിരുദ്ധനല്ലെന്ന വെളിപാട് സിപിഎം സംസ്ഥാന സെക്രട്ടറി ഓര്‍ക്കാട്ടേരി കച്ചേരി മൈതാനിയില്‍ തന്നെ പങ്കുവെച്ചത് നന്നായി. പിണറായിയും കോടിയേരിയും ജയരാജന്മാരുമെല്ലാം ജീവിച്ചിരുന്ന കാലത്ത് ചന്ദ്രശേഖരനെന്ന കമ്യൂണിസ്റ്റിന് മേല്‍ചൊരിഞ്ഞ നെറികെട്ട ആക്ഷേപ, അധിക്ഷേപവര്‍ഷങ്ങള്‍ക്കും കൊടുംനുണപ്രചാരണങ്ങള്‍ക്കുമെല്ലാം എത്ര തവണ നേര്‍സാക്ഷിയായ മൈതാനമാണിത്. തീര്‍ച്ചയായും പുതിയ ഏറ്റുപറച്ചിലുകള്‍ക്കും ഇവിടം തന്നെയാണ് ഉചിതമെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/kkrema/photos/a.651608101565617.1073741829.650886864971074/1741751282551288/?type=3&theater
Discussion about this post