ചെന്നൈ: തേനി കുരുങ്ങണിയില് കാട്ടുതീ, നിയന്ത്രണ വിധേയമെന്ന് അധികൃതര്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 25 പേരെ രക്ഷപ്പെടുത്തി. കുട്ടികളടക്കമുള്ള സംഘം കാട്ടിനകത്ത് പെട്ടിട്ടുണ്ട്.മരണസംഖ്യ 12 ആയി
ഏഴുപേരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷപ്പെട്ട 17 പേരില്‍ കോട്ടയം സ്വദേശി ബീനയുമുണ്ട്.വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകള്‍, അഗ്നിരക്ഷാസേന, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.
കോളേജില്‍ നിന്നു ട്രക്കിങ്ങിനുപോയ പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന സംഘമാണ് കാട്ടില്പ്പെടട്ടത്. കുരങ്ങണിയിലെ കുളുക്ക് മലയിലാണ് തീപിടിത്തമുണ്ടായത്. കോയമ്പത്തൂര്‍ ഈറോഡ് സ്വദേശികളാണ് വിദ്യാര്‍ത്ഥികളിലധികവും.
Discussion about this post