ഐ.എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന രാജസ്ഥാന്‍ സ്വദേശിയായ മുഹമ്മദ് ഷദീക്ക് എന്നയാളെ ഇന്ത്യ വിടുന്നതില്‍ നിന്നും തടഞ്ഞു. ഡല്‍ഹിയിലെ ഇന്തിരാ ഗാന്ധി വിമാനത്താവളത്തില്‍ വച്ച് ഇയാളെ പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാജസ്ഥാന്‍ സ്വദേശിയായ ഇയാള്‍ ഡല്‍ഹി വഴി ഖത്തറിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇന്റലിജന്‍സ് ബ്യൂറോയും ഡല്‍ഹി പോലീസും ചേര്‍ന്നായിരുന്നു ഇയാളെ പിടികൂടിയത്.
കഴിഞ്ഞ വര്‍ഷം ഒരു കണ്ണൂര്‍ സ്വദേശിയേയും ഐ.എസ് ബന്ധമുള്ളതുമൂലം പോലീസ് പിടികൂടിയിരുന്നു. ഈ തീവ്രവാദസംഘടനയുമായി ബന്ധമുള്ള 80ഓളം പേരേ ഇതിനോടകം പിടികൂടിയിട്ടുണ്ടെന്ന് 2017ല്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post