തിരുവനന്തപുരം : തലശ്ശേരി കലാപത്തിനിടെ പള്ളിപൊളിക്കാന്‍ വന്ന ആര്.എസ്.എസുകാരെ തടഞ്ഞ് സിപിഎം പ്രവര്ത്തകന് യുകെ കുഞ്ഞിരാമന് രക്തസാക്ഷിയായി എന്ന സിപിഎം പ്രചരണം പൊളിച്ച് പി.ടി തോമസ് നിയമസഭയില്‍.
കലാപം നടന്നത് 1971 ഡിസംബര്‍ 28 മുതല്‍ 31 വരെയാണ്. അതിനു ശേഷം അഞ്ചു ദിവസം കഴിഞ്ഞ് ജനുവരി 5 നാണ് കുഞ്ഞിരാമന് കൊല്ലപ്പെടുന്നത്. 525 എഫ്.ഐ.ആറുകള്‍ ജസ്റ്റിസ് വിതയത്തില്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലുണ്ട് . അതില്‍ കുഞ്ഞിരാമന്റെ മരണം രേഖപ്പെടുത്തിയിട്ടില്ല. ഇപ്പോഴത്തെ മുഖ്യമന്ത്രിയും അന്നത്തെ എം.എല്‍.എ യുമായിരുന്ന പിണറായി വിജയന് സഭയില്‍ ചെയ്ത പ്രസംഗത്തില്‍ പോലും ഈ സംഭവം പരാമര്‍ശിച്ചിട്ടില്ല. പിന്നീടെങ്ങനെയാണ് മുസ്ളിം പള്ളി സംരക്ഷിക്കാന്‍ കുഞ്ഞിരാമന് കൊല്ലപ്പെട്ട കഥയുണ്ടായതെന്നും പിടി തോമസ് ചോദിച്ചു.
സിപിഎമ്മിന്റെ മുസ്ലിം പ്രേമം കാപട്യമാണ്. പതിനേഴു മുസ്ളിം പള്ളികള്‍ പൊളിക്കപ്പെട്ടത് കമ്യൂണിസ്റ്റുകാര്‍ മാത്രമുള്ള പ്രദേശത്താണെന്നും പി.ടി തോമസ് പറഞ്ഞു.തലശ്ശേരി കലാപത്തില്‍ മെരുവമ്പായി പള്ളി സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രവര്‍ത്തകനായ യുകെ കുഞ്ഞിരാമന് കൊല്ലപ്പെട്ടതെന്നത് സിപിഎം പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നും കള്ളുഷാപ്പില്‍ വച്ചുള്ള അടിപിടിക്കിടെയാണ് കുഞ്ഞിരാമന് കൊലചെയ്യപ്പെട്ടതെന്നും പി.ടി തോമസ് പറഞഞു. നേരത്തെ ആര്.എസ്.എസ് നേതൃത്വവും ഇക്കാര്യം ഉന്നയിച്ചിരുന്നു.
വീഡിയൊ
https://www.youtube.com/watch?time_continue=113&v=lAek-8ZxS3o
Discussion about this post