തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഹിമാചലില്‍ ധ്യാനത്തില്‍. ഹിമാചലിലെ പലാംപൂര്‍ മേഘയിലെ മഹാവതാര്‍ ബാബാ ആശ്രമത്തിലാണ് രജനീകാന്ത് ധ്യാനത്തിന് പോയത്. ഏകദേശം പത്ത് ദിവസത്തോളം അവിടെ ചിലവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനത്തിന് മുമ്പുള്ള ഈ യാത്ര ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. എന്നാല്‍ ഈ യാത്രക്ക് തന്റെ രാഷ്ട്രീയ പ്രവേശനവുമായി യാതൊരു ബന്ധവുമില്ലായെന്ന് രജനീകാന്ത് പറഞ്ഞു.
കാവേരി വിഷയത്തില്‍ രജനീകാന്ത് എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം കമല്ഹാസന് ചോദിച്ചിരുന്നു. എന്നാല്‍ താന്‍ ഒരു മുഴുവന്‍ സമയ പൊതുപ്രവര്ത്തകന് അല്ലായെന്നും ഇതിന് ഇപ്പോള്‍ മറുപടി പറയാന്‍ സാധിക്കില്ലെന്നും രജനീകാന്ത് പറഞ്ഞു.
Discussion about this post