തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനെ സര്‍ക്കാര്‍ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി. കാപ്പ ഉപദേശക സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കണക്കിലെടുത്താണ് നടപടി.
ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്ര ബോസിനെ കാറിടിച്ചും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് നിസാം. തിരുനെല്‍വേലിയിലെ കിംഗ് ബീഡി കമ്പനി ഉടമയായ നിസാമിന് അയ്യായിരം കോടി രൂപയോളം ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് നിസാം
ഉന്നതങ്ങളിലുള്ള ബന്ധം മൂലം കേസുകളില്‍ നിന്ന് തടിയൂരിയിരുന്ന നിസാം ചന്ദ്രബോസ് വധത്തോടെ കുടുങ്ങുകയായിരുന്നു. നേരത്തെ ചന്ദ്രബോസ് കേസ് വലിയ വിവാദമായപ്പോള്‍ നിസാമിനെതിരെ കാപ്പ ചുമത്തുമെന്ന് ആഭ്യന്തരമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.
നിസാം ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി
Discussion about this post