മോഗ:പഞ്ചാബില്‍ ഓടുന്ന ബസ്സില്‍ അമ്മയേയും മകളെയും പീഡിപ്പിക്കാന്‍ ശ്രമം. പീഡനം ചെറുത്ത ഇരുവരെയും ബസ്സിന് പുറത്തേക്ക് അക്രമികള്‍ വലിച്ചെറിഞ്ഞു.
ഗുരുതരമായ പരിക്കേറ്റ് പതിനാല് വയസ്സുകാരി കൊല്ലപ്പെട്ടു. അമ്മ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
പഞ്ചാബിലെ മോഗയിലാണ് രാജ്യത്തെ നടുക്കുന്ന സംഭവം ഉണ്ടായത്. യുവാക്കളടങ്ങിയ സംഘം ഓടുന്ന ബസ്സില്‍ വച്ച് ഇരുവരെയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പീഡനശ്രമത്തെ എതിര്‍ത്തതില്‍ പ്രകോപിതരായ സംഘം ഇരുവരെയും പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.
പോലിസ് അന്വേഷണം ആരംഭിച്ചു.കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു. വിഷയം പാര്‍ലമെന്റിലും ചര്‍ച്ചയായി. അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷം നോട്ടിസ് നല്കി. അനുമതി നിഷേധിച്ചതോടെ പാര്‍ലമെന്റില്‍ ബഹളം ഉണ്ടായി.
മോഗയില്‍ നിന്ന് ഗുരുദ്വാരയിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടിയും അമ്മയും. ആറംഗസംഘം പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ ഇവര്‍ കണ്ടക്ടറോട് പരാതിപെട്ടു. എന്നാല്‍ അയാള്‍ ഇടപെട്ടില്ല. തുടര്‍ന്ന് വണ്ടി നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതരായ സംഘം രണ്ട് പേരെയും ഓടുന്ന ബസ്സില്‍ നിന്ന് പുറത്തേക്ക് എറിയുകയായിരുന്നു.
Discussion about this post