മോസ്കോ: റഷ്യയുടെ കാര്‍ഗോ സ്പേസ്ക്രാഫ്റ്റ് നിയന്ത്രണം വിട്ടു ഭൂമിയിലേക്കു പതിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു പുറപ്പെട്ടത്.ഇത് എവിടെ വീഴുമെന്നു കണക്കാക്കാന്‍ കഴിയില്ലെന്നും റഷ്യന്‍ സ്പേസ് ഏജന്‍സി അധികൃതര്‍ വ്യക്തമാക്കുന്നു.
2.5 ടണ്‍ ഭാരം വരുന്ന പേടകത്തില്‍ ബഹിരാകാശ നിലയത്തിലേക്കുള്ള സാധനങ്ങളാണുള്ളത്. പേടകം എവിടെ പതിക്കുമെന്നോ പതിച്ചു കഴിഞ്ഞാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചോ ശാസ്ത്രജ്ഞര്‍ക്കു കൃത്യമായ പ്രവചനം നടത്താന്‍ കഴിയാത്തത് വലിയ ആശങ്കയ്ക്കു വഴിവച്ചിട്ടുണ്ട്.
ബഹിരാകാശ പേടകത്തില്‍ ദിശയേയോ പ്രവര്‍ത്തനങ്ങളെയോ ബന്ധപ്പെട്ടവര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ പേടകം എപ്പോള്‍ ഭൂമിയില്‍ പതിക്കുമെന്നതു കണ്ടെത്താന്‍ കൃത്യമായി സാധിക്കുന്നില്ല. എം 27എം സ്പേസ് ക്രാഫ്റ്റുമായി ചൊവ്വാഴ്ചയാണ് സോയൂസ് റോക്കറ്റ് ബഹിരാകാശ നിലയത്തിലേക്കു തിരിച്ചത്. പക്ഷേ പേടകവുമായുള്ള ആശയവിനിമയം ഉടന്‍ നഷ്ടപ്പെടുകയായിരുന്നു.
Discussion about this post