വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 25 സീറ്റുകളില്‍ 21 എണ്ണവും ബി.ജെ.പി നേടിയെടുക്കണമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ഗുവഹാട്ടിയില്‍ ബി.ജെ.പിയുടെ ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നും 8 സീറ്റുകളായിരുന്നു ബി.ജെ.പി നേടിയത്. മിസോറം ഒഴികെ ബാക്കിയുള്ള എല്ലാ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ഭരിക്കുന്നത് നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സാണ്. അസമിന് വേണ്ടി രാഹുല്‍ ഗാന്ധി എന്ത് ചെയ്തു എന്നും അദ്ദേഹം ചോദിച്ചു. പാര്‍ലമെന്റ് സ്തംഭിക്കുന്നത് പ്രതിപക്ഷം മൂലമാണെന്നും അമിത് ഷാ ആരോപിച്ചു.
Discussion about this post