കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ സാമ്പത്തിക വളര്‍ച്ച മാര്‍ച്ച് 31ന് അവസാനിച്ച വര്‍ഷത്തെ സാമ്പത്തികഫലത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 20 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിക്ഷേപത്തിലും വായ്പയിലും 40 ശതമാനം അധിക വളര്‍ച്ച ബാങ്ക് നേടി. അറ്റാദായം 1005.75 കോടി രൂപയിലെത്തി. കിട്ടാക്കടം കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് മൂന്നിലൊന്ന് കുറയ്ക്കാനും സാധിച്ചു. ഓഹരി ഉടമകള്‍ക്ക് 110 ശതമാനം ഡിവിഡ് പ്രഖ്യാപിച്ചിട്ടുണ്ട്(രണ്ട് രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 2.20).
ബാങ്കിന്റെ ചരിത്രത്തിലാദ്യമായാണ് അറ്റാദായം 1000 കോടി കടക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 838.89 കോടിയായിരുന്നെങ്കില്‍ ഇത്തവണ അത് 1005.75 കോടി രൂപയായി. പ്രവര്‍ത്തനലാഭം 1480.39 കോടിയില്‍ നിന്ന് 1627.79 കോടി രൂപയിലെത്തി. 9.96 ശതമാനമാണ് വളര്‍ച്ച. മറ്റു വരുമാനങ്ങള്‍ 693.85 കോടിയില്‍ നിന്ന് 26.58 ശതമാനം വളര്‍ന്ന് 878.31 കോടിയിലുമെത്തി. പലിശയിനത്തിലുള്ള വരുമാനത്തില്‍ 6.81 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2228.61 കോടിയില്‍ നിന്ന് ഇത് 2380.41 കോടി രൂപയായാണ് വര്‍ധിച്ചത്.
സാമ്പത്തികവര്‍ഷാവസാനത്തില്‍ ബാങ്കിന്റെ ആകെ ബിസിനസ് 18.36 ശതമാനം വര്‍ധിച്ച് 122109.98 കോടി രൂപയിലെത്തി. നിക്ഷേപത്തിന്റെ കാര്യത്തിലും വ്യക്തമായ വളര്‍ച്ച കൈവരിക്കാന്‍ ബാങ്കിനു സാധിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 18.57 ശതമാനം വര്‍ധിച്ച് 70824.99 കോടി രൂപയിലാണ് നിക്ഷേപം എത്തിനില്‍ക്കുന്നത്. ബാങ്കിംഗ് വ്യവസായത്തില്‍ 12.78 ശതമാനം മാത്രം വളര്‍ച്ചയുള്ളപ്പോഴാണിത്. പ്രവാസികളുടെ നിക്ഷേപത്തിലും വന്‍ വര്‍ധനവുണ്ട്. 18973.56 കോടിയില്‍ നിന്ന് 24230.90 കോടിയായതോടെ ഇതില്‍ 27.71 ശതമാനം വളര്‍ച്ചയാണ് ബാങ്കിന് നേടാനായത്.
ബാങ്കിംഗ് മേഖലയിലെ വായ്പാ വളര്‍ച്ച 12.64 ശതമാനമാണെങ്കില്‍ ഫെഡറല്‍ ബാങ്കിന്റേത് 18.07 ശതമാനമാണ്. 51284.99 കോടിയാണ് ബാങ്കിന്റെ അറ്റ വായ്പ.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പുതിയ 73 ശാഖകള്‍ കൂടി തുറന്നതോടെ ബാങ്കിന്റെ ശാഖകളുടെ എണ്ണം 1247 ആയി വര്‍ധിച്ചു. 126 പുതിയ എടിഎമ്മുകളും കഴിഞ്ഞ വര്‍ഷം തുറന്നിട്ടുണ്ട്. ഇതോടെ എടിഎമ്മുകളുടെ എണ്ണം 1485 ആയി. യുഎഇയിലെ അബുദാബിയില്‍ ബാങ്കിന്റെ റെപ്രസെന്റേറ്റീവ് ഓഫിസും കഴിഞ്ഞവര്‍ഷം തുറക്കാന്‍ സാധിച്ചു.
ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍, ജനറല്‍ മാനേജര്‍ കെ.ഐ.വര്‍ഗീസ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്രഹാം ചാക്കോ, സിഎഫ്ഒ സമ്പത്ത് ഡി. എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post