കാഠ്മണ്ഡു: ആറായിരത്തില്പരം പേരുടെ ജീവനെടുത്ത നേപ്പാള്‍ ഭൂകമ്പത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്. ഏപ്രില്‍ 25ന് പതിവ് പോലെ ശാന്തമായിരുന്നു കാഠ്മണ്ഡുവും നേപ്പാളിലെ മറ്റ് നഗരങ്ങളും. റോഡുകള്‍ ശാന്തമായി ഒഴുകുന്നു. പൊടുന്നനെ 11.52ന്റെ ഏതോ സെക്കന്റുകളില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. റോഡുകളിലേക്ക് കെട്ടിടങ്ങള്‍ നിലം പൊത്തി. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ മറിഞ്ഞു. നിലവിളികള്‍ ആക്രോശങ്ങള്‍.. ഭൂകമ്പം ഒരു ജനതയുടെ ഭാവിയെ കടന്നാക്രമിക്കുകയായിരുന്നു.
ഭൂകമ്പത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍-
Discussion about this post