റാഞ്ചി: വിവാഹത്തെ എതിര്‍ത്ത പതിമൂന്നുകാരിക്ക് പാരിതോഷികം.. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുവര്ദാസാണ് മാതാപിതാക്കളോട് പൊരുതി വിവാഹത്തെ എതിര്‍ത്ത വിദ്യാര്‍ത്ഥിനിയ്ക്ക് സമ്മാനം നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങാതെ തന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതാന്‍ മുന്നിട്ടിറങ്ങിയതിന് വിദ്യാര്‍ത്ഥിനിക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ, കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെയും വിവാഹത്തിന്റെയും ചിലവും സര്‍ക്കാര്‍ വഹിക്കും.
‘സ്കൂള്‍ ചലേ ഹം അഭിയാന്’ പദ്ധതിയുടെ ഭാഗമായി ഗുംല ജില്ലയില്‍ നടന്ന പരിപാടിയിലാണ് മുഖ്യമന്ത്രി ബിരാസ്മുനി കുമാരിയെ പ്രശംസിച്ചത്. വിവാഹത്തിനായി കുടുംബത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം വിദ്യാര്‍ത്ഥിനി അധ്യാപകരുടെയും ജില്ലാ ഭരണകൂടത്തിന്റെയും ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
Discussion about this post