കെഎസ് ആര്‍ടിസി ലക്ഷ്വറി ബസ്സുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്ന് ഹൈക്കോടതി. എക്സപ്രസ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ സീറ്റിന് അനുസരിച്ച് മാത്രമേ ആളുകളെ കയറ്റാവു എന്നും ഡിവിഷന് ബഞ്ച് കെഎസ്ആര്‍ടിസിക്ക് നിര്‍ദ്ദേശം നല്കി
മോട്ടോര്‍ വാഹന ചട്ടം 67(2) പ്രകാരം സിറ്റിംഗ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ യാത്രക്കാരെ അനുവദിക്കാവൂ എന്നുണ്ട്. ഈ ചട്ടം നിര്‍ബന്ധമായും പാലിക്കണമെന്നാണ് ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ ഉത്തരവ്.
ഇതുപ്രകാരം കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റിലും സൂപ്പര്‍ എക്സ്പ്രസിലും യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോകാന്‍ സാധിക്കില്ല. ഇത്തരം സര്‍വീസുകളില്‍ പരിധിയില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റരുതെന്നും കോടതി ഉത്തരവിട്ടു ചീഫ് ജസ്റ്റീസ് ആന്റണി ഡൊമിനിക് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റെതാണ് ഉത്തരവ്.
ലക്ഷ്വറി സര്‍വീസുകളില്‍ ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കുന്നത് ചോദ്യം ചെയ്ത് സെന്റര്‍ ഫോര്‍ കോണ്‍സ്യൂമര്‍ എഡ്യൂക്കേഷനാണ് ഹര്‍ജി നല്‍കിയത്.
Discussion about this post