ഡല്‍ഹി: കീഴാറ്റൂരില്‍ സമരത്തിന്റെ കുരുക്കഴിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12 ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിലാണ് കൂടിക്കാഴ്ച.
കീഴാറ്റൂരില്‍ ബൈപ്പാസിനു പകരം എലിവേറ്റഡ് റോഡിന്റെ സാധ്യത തേടി നേരെത്ത സംസ്ഥാന സര്‍ക്കാര്‍ ഗഡ്കരിക്കു കത്ത് അയച്ചിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ നിര്‍ദേശങ്ങളും എലിവേറ്റഡ് റോഡിന്റെ സാധ്യതയും യോഗത്തില്‍ മുഖ്യമന്ത്രി അവതരിപ്പിക്കും.
വയല്‍ കിളി സമരം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ സഹായം തേടി പിണറായി ഗഡ്കരിയെ കാണുന്നത്. നേരത്തെ ദേശീയ പാത സംബന്ധിച്ച് ഒരു വിട്ടുവീഴ്ചയുമില്ല എന്ന് പറഞ്ഞ സിപിഎം എലിവേറ്റഡ് പാത എന്ന ആശയത്തിലേക്ക് നിലപാട് മയപ്പെടുത്തി തുടങ്ങിയിരുന്നു.
എന്നാല്‍ പാടശേഖരം ചുളുവിലയ്ക്ക് വാങ്ങിയ ചില സിപിഎം നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ എലിവേറ്റഡ് പാതയ്ക്കും എതിരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തുന്നത്.
Discussion about this post