ഡല്‍ഹി:മുഖ്യമന്ത്രി കന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി ഗഡ്കരിയെ കണ്ടു. കണ്ണൂര്‍ കീഴാറ്റൂര്‍ സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചത് .എന്നാല്‍ ചര്‍ച്ചയില്‍ കീഴാറ്റൂര്‍ വിഷയമായില്ല. ഉച്ചയ്ക്ക് 12ന് തുടങ്ങിയ കൂടിക്കാഴ്ച 45 മിനിറ്റോളം നീണ്ടു നിന്നു. അഞ്ചോളം നിവേദനങ്ങള്‍ ഗഡ്കരിക്ക് സമര്‍പ്പിച്ച മുഖ്യമന്ത്രി അതിലൊന്നിലും കീഴാറ്റൂരിലെ വിഷയം പരാമര്‍ശിച്ചില്ല. പൊതുമരാമത്ത് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, കെ.കെ.രാഗേഷ് എംപി എന്നിവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
കൂടിക്കാഴ്ച കഴിഞ്ഞ് പുറത്തിറങ്ങിയ മുഖ്യമന്ത്രി ഒന്നും പറയാന്‍ തയാറായില്ല. ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയിലെ എകെജി സെന്ററിലേക്ക് പോയി. മൂന്ന് മണിക്ക് മാധ്യമങ്ങളെ കാണാം എന്നാണ് അറിയിച്ചിട്ടുള്ളത്
Discussion about this post