ഡല്‍ഹി; 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലേറ്റാതിരിക്കാനുള്ള തന്ത്രവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഡല്‍ഹിയില്‍ വിവിധ സംസ്ഥാന കക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നു. കോണ്‍ഗ്രസിനെ മറികടന്ന്,പ്രതിപക്ഷത്തെ നയിക്കാനുള്ള തയ്യാറടുപ്പില് ആരെല്ലാം കൂടെ നില്‍ക്കുമെന്ന് പരിശോധിക്കുക കൂടിയാണ് മമത. വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശികമായ കൂട്ടായ്മകള്‍ രൂപീകരിച്ച് ബിജെപിയെ പരാജയപ്പെടുത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.
ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതി, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ടിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ.കവിത തുടങ്ങിയ നേതാക്കളെ മമത സന്ദര്‍ശിച്ചു. പ്രാദേശിക ശക്തികള്‍ കൂട്ടുചേരുമ്പോഴുള്ള കരുത്തിന് ഉദാഹരണമായി മമത ചൂണ്ടിക്കാട്ടുന്നതു യുപിയാണ്. ഭിന്നത മറന്നു എസ്പിയും ബിഎസ്പിയും യോജിച്ചപ്പോഴുണ്ടായ ഫലം കണ്ടില്ലേയെന്നും അവര്‍ ചോദിക്കുന്നു. ശിവസേനയെ ആദരിക്കുന്നുവെന്നായിരുന്നു സഞ്ജയ് റാവത്തിനെ കണ്ടശേഷം മമതയുടെ പ്രതികരണം.
. ആന്ധ്രാപ്രദേശില്‍ ടിഡിപി, തമിഴ്നാട്ടില്‍ ഡിഎംകെ, തെലങ്കാനയില്‍ ടിആര്‍എസ്, ബിഹാറില്‍ ആര്‍ജെഡി, ഒഡിഷയില്‍ ബിജെഡി തുടങ്ങിയ പാര്‍ട്ടികളെല്ലാം ഒരുമിച്ചു നിന്നാല്‍ ബിജെപിയെ തോല്‍പിക്കാനാകുമെന്നാണ് മമത പറയുന്നത്. അതേസമയം പ്രധാനമന്ത്രി സ്ഥാനം സ്വപ്നം കണ്ടുള്ള മമതയു
ടെ നീക്കത്തെ പൊളിക്കാന്‍ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. മമതക്ക് മുമ്പേ ശരത്പവാര്‍ ഉള്‍പ്പടെയുള്ള നേതാക്കളുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെ യുപിയിലെ സഖ്യം തുടരാനാകില്ല എന്ന് മായാവതി സൂചന നല്‍കിയത് മമതയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.
Discussion about this post