ബംഗാള്‍ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജി ഛിന്നഭിന്നമായ പാര്‍ട്ടികളെ തുന്നിചേര്‍ത്താണ് ബി.ജെ.പിക്കെതിരായൊരു മുന്നണി ഉണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് സുശീല്‍ കുമാര്‍ മോദിയുടെ പരിഹാസം. കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയുമായും ബി.ജെ.പിയിലെ വിമത നേതാക്കളുമായും മമത കൂടിക്കാഴ്ച നടത്തിയിരുന്നു. ത്രിപുരയിലെ ബി.ജെ.പിയുടെ ഐതിഹാസിക വിജയം മമതയെ ഞെട്ടിച്ചെന്നും 2019ല്‍ മോദിയെ അധികാരത്തിലെത്തിക്കാതിരിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടുകൂടിയുമാണ് മമത നീങ്ങുന്നതെന്നും സുശീല്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഈ നീക്കങ്ങള്‍ കൊണ്ടെന്നും മോദി സര്‍ക്കാരിനെ താഴെയിറക്കാനാവില്ലായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബി.ജെ.പിയിലെ വിമതരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, ശത്രുഘ്നന്‍ സിന്‍ഹ തുടങ്ങിയവരുമായിട്ടാണ് മമത കൂടിക്കാഴ്ച നടത്തിയത്.
Discussion about this post