രാജ്യസഭയില്‍ നിന്നും കാലാവധി പൂര്‍ത്തിയാക്കി പടിയിറങ്ങുന്ന രേണുക ചൗധരിയുടെ യാത്രയയപ്പ് ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി. തന്റെ ശരീരഭാരത്തെക്കുറിച്ച് പലരും ആശങ്കകള്‍ പ്രകടിപ്പിച്ചുണ്ടെന്നും ഈ ജോലിയില്‍ നമ്മുടെ ഭാരം മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണമെന്നും രേണുക പറഞ്ഞപ്പോള്‍ സ്വന്തം ശരീരഭാരം കുറച്ച് കോണ്‍ഗ്രസിന്റെ ഭാരം കൂട്ടാനാണ് വെങ്കയ്യ നായിഡു തമാശ രൂപത്തില്‍ മറുപടി പറഞ്ഞത്.
വെങ്കയ്യ നായിഡുവിന്റെ പ്രതികരണത്തിന് കോണ്‍ഗ്രസ് എപ്പോഴും തനിക്ക് ശരിയാണെന്നാണ് രേണുക പറഞ്ഞ മറുപടി. വിടവാങ്ങല്‍ ചടങ്ങ് പൂര്‍ണ്ണമായും ചിരി നിറഞ്ഞ ഒരു സദസ്സായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതത്തെക്കുറച്ചും മറ്റും രേണുക പറഞ്ഞിരുന്നു. ചൗധരിയുടെ രാജ്യസഭാ പ്രവേശനം പല പ്രശ്നങ്ങളും പരിഹരിച്ചിട്ടുണ്ടെന്നും, ശാഹ് ബാനു മുതല്‍ ശൂര്‍പണക വരെ രാജ്യസഭയിലെ പല ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കും അവര്‍ സാക്ഷിയായിട്ടുണ്ടെന്നും നായിഡു പരിഹാസ രൂപേണ പറഞ്ഞു.
Discussion about this post