കോഴിക്കോട് : യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതിനെ സ്വാഗതം ചെയ്ത് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരി . ക്ഷേത്രാചാര മര്യാദകള്‍ പാലിക്കുന്ന ക്ഷേത്ര വിശ്വാസിയായ ഏതൊരാള്‍ക്കും ക്ഷേത്ര പ്രവേശനം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യേശുദാസിനെപ്പോലുള്ള ഒരു മഹാന് ആ ഒരു ജീവിത നിഷ്ഠ പാലിക്കുന്ന അദ്ദേഹത്തെ സംബന്ധിച്ച് ഒരു ക്ഷേത്രത്തിലും വിലക്കുണ്ടാകാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
യേശുദാസിന്റെ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന അനുമതിയുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ ഹിന്ദുവാണെന്ന് പറഞ്ഞാല്‍ തന്നെയും ക്ഷേത്രാചാര മര്യാദകള്‍ പാലിക്കാത്ത , വിശ്വാസമില്ലാത്ത ആളെ പ്രവേശിപ്പിക്കേണ്ട കാര്യമില്ലെന്നും അത്തരമൊരാള്‍ പ്രവേശിക്കണ്ട കാര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു
Discussion about this post