ഈ മാസം 15ന് ജമ്മു-കശമീരിലെ ബി.ജെ.പി നേതാവായ അന്‍വര്‍ ഘാനെ ആക്രമിച്ച തീവ്രവാദികള്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. മരിച്ച തീവ്രവാദികള്‍ സക്കീര്‍ മുസയുടെ ഗസ്വത്-ഉല്-ഹിന്ദിന്റെ ഭാഗമായിരുന്നു. ഇതിലൊരാള്‍ 26 വയസ്സുള്ള മുഹമ്മദ് തൗഫീക്കാണെന്ന് സ്ഥിരീകരിച്ചു. തെലങ്കാന സ്വദേശിയായിരുന്ന ഇയാള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ചിന്താഗതിയില്‍ ആകൃഷ്ടനായി കഴിഞ്ഞ വര്‍ഷം ജമ്മു-കശ്മീരിലേക്ക് വന്നയാളായിരുന്നു.
മാര്‍ച്ച 15ന് അന്‍വര്‍ ഘാന് എന്ന ബി.ജെ.പി നേതാവിനെ ആക്രമിക്കുകയും അദ്ദേഹത്തിന്റെ സെക്യൂരിറ്റി ജീവനക്കാരുടെ ആയുധങ്ങള്‍ പിടിച്ചെടുക്കാനും ശ്രമിച്ചിരുന്നു. ഇതിന് ശേഷം അവര്‍ സംഭവസ്ഥലത്ത് നിന്നും ഓടി ഒരു വീട്ടില്‍ കയറി ഒളിക്കുകയായിരുന്നു. ഈ വീടിന് നേരെ സുരക്ഷാ ഭടന്മാര് വെടിയുതിര്‍ത്തു. അതേസമയം പരിസരവാസികള്‍ തടിച്ചുകൂടി സുരക്ഷാ ഭടന്മാര്ക്ക് നേരെ കല്ലെറിയുകയും മുദ്രാവാക്യം വിളിക്കുകയും ഉണ്ടായി.
Discussion about this post