തിരുവനന്തപുരത്ത് റേഡിയോ ജോക്കിയായിരുന്ന രാജേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ കണ്ടെത്തലുകളുമായി പോലീസ്. കൊല നടത്താന്‍ വിദേശത്തുള്ള അലിഭായ് എന്നയാള്‍ക്ക് ക്വട്ടേഷന്‍ കൊടുത്തെന്നും കൊല നടത്തിയ ശേഷം ഇയാള്‍ വിദേശത്തേക്ക് തന്നെ മടങ്ങിയെന്നുമാണ് പോലീസ് കരുതുന്നത്. കായംകുളം സ്വദേശിയായ അപ്പുണ്ണിയാണ് കൊലപാതകം പ്ലാന്‍ ചെയ്തതെന്നും സഹായത്തിനായി സ്ഫടികം ജോസ്, കോടാലി സുരേഷ് എന്നിവരുമുണ്ടായിരുന്നു എന്നാണ് പോലീസ് വിശ്വസിക്കുന്നത്. ഖത്തറിലുള്ള വ്യവസായിയുടെ ഭാര്യയുമായുള്ള രാജേഷിന്റെ ബന്ധമാണ് കൊലയിലേക്ക നയിച്ചതെന്നും പോലീസ് സംശയിക്കുന്നു. കൊല നടക്കുന്നതിന് അഞ്ച് ദിവസങ്ങള്‍ മുമ്പ് നാട്ടില്‍ വന്ന അലിഭായ് കൊല ചെയ്തതിന് ശേഷം ഉടന്‍ നാടുകടന്നെന്നാണ് വിശ്വസിക്കപ്പെടുന്നത്.
കൊല നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് അലിഭായ് രാജേഷിനെ നേരിട്ട് കണ്ടിരുന്നുവെന്ന് പ്രത്യക അന്വഷണ സംഘം വ്യക്തമാക്കി. രാജേഷ് ജോലി ചെയ്തുകൊണ്ടിരുന്ന സ്റ്റുഡിയോയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇത് വ്യക്തമാക്കുന്നുവെന്നും അവര്‍ പറഞ്ഞു.
Discussion about this post