‘പണിഷ് എ മുസ്ലീം’ എന്ന പേരില്‍ ബ്രിട്ടണില്‍ പ്രചരിക്കപ്പെട്ട കത്തുകളില്‍ രേഖപ്പെടുത്തിയിരുന്ന ദിനം ഇന്ന്. ഏപ്രില്‍ മൂന്നിന് ഒരു മുസ്ലീമിനെ എങ്കിലും നിങ്ങള്‍ അപായപ്പെടുത്തണം എന്നായിരുന്നു കത്തിലെ ഉളളടക്കം. ഓരോ ആക്രമണത്തിനും വിവിധ പോയിന്റുകളും നല്‍കുമെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു. കത്തിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും അതിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇസ്ലാമോഫോബിയ പടര്‍ന്ന് പിടിച്ചിരിക്കുന്ന യുകെയില്‍ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്.
മുസ്ലിങ്ങളായ വ്യക്തികളെയും അവരുടെ സ്ഥാപനങ്ങളെയും ഏതെങ്കിലും വിധത്തില്‍ ആക്രമിക്കണം എന്ന് ആഹ്വാനം ചെയ്യുന്നതാണ് കത്ത്. ”നിങ്ങളുടെ ഇഷ്ടപ്പെട്ടവരെ യാഥന അനുഭവിപ്പിച്ച് നിങ്ങള്‍ക്ക് തീരാവേദനയും ദുഖവും സമ്മാനിച്ച് അവര്‍ക്ക് പകരമായി എന്ത് ചെയ്യാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്?” എന്നു ചോദിച്ചു കൊണ്ടാണ് കത്ത് തുടങ്ങുന്നത്.
ആക്രമണങ്ങളുടെ രീതിക്ക് അനുസരിച്ച് സമ്മാനമായി വിവിധ പോയിന്റുകളും കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചീത്ത പറയുന്നയാള്‍ക്ക് 10 പോയിന്റ് ലഭിക്കും. മുഖത്തേക്ക് ആസിഡ് ഒഴിച്ച് അക്രമം നടത്തുന്നവര്‍ക്ക് 50 പോയിന്റ്, പള്ളിക്ക് ബോംബിടുന്നതിന് 1000 പോയിന്റും വീതം ലഭിക്കുമെന്നുമാണ് പറയുന്നത്. കൂടാതെ മുസ്ലീങ്ങളുടെ പുണ്യ സ്ഥലമായ മക്കയില്‍ ആണവായുധം പ്രയോഗിക്കുന്നവര്‍ക്ക് 2500 പോയിന്റാണ് ലഭിക്കുക. മിഡ്ലാന്‍ഡ്സ്, വെസ്റ്റ് യോര്‍ക്ക് ഷെയര്‍ എന്നിവിടങ്ങളിലാണ് പണിഷ് എ മുസ്ലിം ഡേ ആയി ആഘോഷിക്കുന്ന തരത്തില്‍ കത്തുകള്‍ വ്യാപകമായത്.
Discussion about this post