റോം: റോം കീഴടക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് ഇസ്ളാമിക് സ്റേറ്റ് ഭീകര സംഘടന പ്രവര്‍ത്തനം ശക്തമാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. റോം കീഴടക്കുമെന്ന് കാണിച്ച് റോമില്‍ അവര്‍ പതിച്ച പോസ്റ്റര്‍ ഇതിന്റെ സൂചനയെന്ന് വിലയിരുത്തല്‍.
റോമിലെ കൊളോസിയം അടക്കമുള്ള ചരിത്ര സ്മാരകള്‍ക്കു മുന്നില്‍ ഭീഷണി സന്ദേശങ്ങള്‍ പതിപ്പിച്ചിരിക്കുന്നതിന്റെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെയാമ് വ്യാപകമായി പ്രചരിക്കുന്നത്. ഭീകര സംഘടകളെ നിരീക്ഷിക്കുന്ന മറ്റു സംഘടനകളും ഈ വാര്‍ത്ത ശരിവച്ചിട്ടുണ്ട്.
ചില ചിത്രങ്ങളില്‍ മെട്രോ സ്റ്റേഷനും നഗരത്തിലെ പോലീസ് സ്റ്റേഷുകളും ഉള്‍പ്പെട്ടിട്ടുണ്ട്.
Discussion about this post