പാക്കിസ്ഥാനികള്‍ അവരുടെ കൂടെ മയക്കുമരുന്നകള്‍ കൊണ്ടുവരുന്നത് മൂലം ഗള്‍ഫിലുള്ളവര്‍ക്ക് ഒരു ഭീഷണിയായി മാറിയിരിക്കുകയാണെന്ന് ദുബായിലെ ജനറല്‍ സെക്യൂരിറ്റിയുടെ തലവനായ ലെഫ്റ്റനന്റ് ജനറന്‍ ധാഹി ഖല്ഫാന് എപ്രില്‍ ഒന്നാം തീയ്യതി ട്വിറ്ററിലൂടെ പറഞ്ഞു. ദുബായിലുള്ള ഒരു മയക്കുമരുന്ന് റാക്കറ്റിനെ പിടികൂടിയ പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. ട്വറ്ററില്‍ ഇട്ട പോസ്റ്റിന്റെ കൂടെ മയക്കുമരുന്ന സഹിതം പിടികൂടിയ മൂന്ന് പാക്കിസ്ഥാനികളുടെ ഫോട്ടോയുമുണ്ടായിരുന്നു.
يشكل الباكستانيون تهديدا خطيرا للمجتمعات الخليجية لما يجلبوه من مخدرات معهم إلى دولنا..يجب التشديد عليهم بإجراءات صارمة في المنافذ… pic.twitter.com/LTCj5OW98m
— ضاحي خلفان تميم (@Dhahi_Khalfan) April 1, 2018
പാക്കിസ്ഥാനികളെ ജോലിക്ക് വേണ്ടി നിയമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 2013 വരെ ഇദ്ദേഹം ദുബായ് പോലീസ് ഫോഴ്സിന്റെ തലവനായിരുന്നു. ബംഗ്ലാദേശ് സ്വദേശികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് പോലെ തന്നെ പാക്കിസ്ഥാനികളെയും ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പാക്കിസ്ഥാനികളെയും ഇന്ത്യക്കാരെയും തമ്മില്‍ അദ്ദേഹം ഒരു താരതമ്യം നടത്തുകയും ചെയ്തു. ഇന്ത്യക്കാര്‍ ചിട്ടയോടുകൂടിയിരിക്കുമ്പോള് പാക്കിസ്ഥാനില്‍ കള്ളക്കടത്തും കുറ്റകൃത്യങ്ങളും നിലനില്‍ക്കുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചു.
Discussion about this post