കുപ്പിവെള്ളത്തിന് വിലകുറയ്മെന്ന പ്രഖ്യാപനം പാഴ്വാക്കായി തുടരുന്നു. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 12 രൂപയായി മാറ്റുമെന്നായിരുന്നു കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്റെ പ്രഖ്യാപനം ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം കമ്പനികള്‍ക്ക് അസോസിയേഷന് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കമ്പനികള്‍ വില കുറയ്ക്കാന്‍ തയ്യാറാകുന്നില്ല. അതു കൊണ്ട് മിക്ക കടകളിലും ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 20 രൂപ തന്നെ ഈടാക്കുന്നു.
കുപ്പി വെള്ളത്തിന്റെ വില കുറച്ചു എന്ന് തന്നെ ആവര്‍ത്തിച്ച് പറയുന്ന അസോസിയേഷന് വ്യാപാരികള്‍ക്ക് തലദേവനയായി മാറി. ഇതിനെ തുടര്‍ന്ന് വ്യാപാരികളും ഉപഭോക്താക്കളും തമ്മില്‍ തര്‍ക്കമുണ്ടാകുന്നുണ്ട്. കമ്പനികള്‍ വില കുറയ്ക്കാന്‍ തയാറാകുന്നില്ലെന്ന വ്യാപാരികളുടെ വാദം അംഗീകരിക്കാന്‍ പല ഉപഭോക്താക്കളും വിസമ്മതിക്കുകയാണ്. വ്യാപാരികളില്‍ നിന്ന് ലിറ്ററിനു 12 മുതല്‍ 15 രൂപ വരെയാണ് കമ്പനികള്‍ ഈടാക്കുന്നത്. ഇതു കുറച്ചാല്‍ മാത്രമേ 20 രൂപയില്‍ താഴെ വില്ക്കാന് വ്യാപാരികള്‍ക്ക് സാധിക്കൂ.
Discussion about this post