ഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബംാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പത്രിക നല്കാന് അനുവദിക്കാത്തതിനെതിരേ ബിജെപി സുപ്രീം കോടതിയില്‍. തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ ബിജെപി പ്രവര്‍ത്തകരെ കായികമായി തടയുന്നുവെന്നാണ് പരാതി. വിഷയം നാളെ കോടതി പരിഗണിക്കും.
പത്രിക സമര്‍പ്പണ തീയതി നീട്ടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. നാളെയാണ് അവസാന ദിവസം. സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടക്കുന്ന ആക്രമണങ്ങള്‍ മൂലമാണ് പത്രിക നല്കാന് കഴിയാത്തതെന്ന് ബിജെപി ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ ആവശ്യത്തിന് സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര റിസര്‍വ് പോലീസിനെ നിയോഗിക്കണമെന്നും ആവശ്യമുണ്ട്. തെരഞ്ഞെടുപ് നീതിപൂര്‍വകം നടക്കണമെങ്കില്‍ കേന്ദ്ര സേന വേണമെന്ന് ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് ആവശ്യപ്പെട്ടു. തൃണമൂല്‍ ആക്രമത്തില്‍ ഇന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി നോമിനേഷന് കൊടുക്കാന്‍ തീരുമാനിച്ചയാള്‍ കൊല്ലപ്പെട്ടിരുന്നു
Discussion about this post