ഇന്ത്യയിലുള്ള 14,000ത്തോളം എന്‍.ജി.ഓകളുടെ ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കി. പാര്‍ലമെന്റില്‍ ആഭ്യന്തര മന്ത്രാലയമാണ് ഈ കാര്യം അറിയിച്ചത്. മോദി സര്‍ക്കാര്‍ നിലവില്‍ വന്നത് മുതല്‍ പല എന്‍.ജി.ഓകളുടെയും ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഈ എന്‍.ജി.ഓകള്‍ വിദേശ ഫണ്ടിംഗ് ഉപയോഗിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇങ്ങനെയുള്ള സ്ഥാപനങ്ങളുടെ വിദേശ ഫണ്ടിംഗ് നിര്‍ത്താന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഈ നടപടിയുമായി മുന്നോട്ട് പോകുന്നത്.
എല്ലാക്കൊല്ലവും ഏകദേശം 4,000ത്തോളം എന്‍.ജി.ഓകളുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. 2017-2018 വര്‍ഷത്തിന്റെ കണക്കുകള്‍ പുറത്ത് വന്നിട്ടില്ല.രജിസ്ട്രേഷന് പുതുക്കാതിരുന്നതിനെ തുടര്‍ന്നാണ് ഭൂരിപക്ഷം എന്‍.ജി.ഒ.കളുടെ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്.
Discussion about this post