എസ്.സി/എസ്.ടി നിയമം ഇല്ലാതാക്കിയെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി ജനങ്ങളോട് നുണ പറഞ്ഞെന്ന് ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ ട്വിറ്ററിലൂടെ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഒരു പ്രസംഗത്തിന്റെ വീഡിയോയും അമിത് ഷാ ഇതിന്റെ കൂടെ ഷെയര്‍ ചെയ്തിരുന്നു.
Lies and only Lies!
See how @RahulGandhi fictitiously revokes the SC/ST Act to incite hatred in society. pic.twitter.com/4vcnM0zltM
— Amit Shah (Modi Ka Parivar) (@AmitShah) April 5, 2018
സുപ്രീം കോടതിയുടെ വിധി എസ്.സി/എസ്.ടി നിയമം ദുര്‍ബലപ്പെടുത്തി എന്ന് പറഞ്ഞുകൊണ്ട് തിങ്കളാഴ്ച പല ദളിത് സംഘടനകളും പ്രതിഷേധിച്ചിരുന്നു. സമൂഹത്തില്‍ വിദ്വഷം പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവനയാണ് രാഹുല്‍ ഗാന്ധിയുടേതെന്ന് അമിത് ഷാ പറഞ്ഞു.
എസ്.സി/എസ്.ടി നിയമപ്രകാരം ദളിത് വ്യക്തിയെ ഉപദ്രവിക്കുന്ന വ്യക്തിയെ പെട്ടെന്ന് അറസ്റ്റ് ചെയ്യാനുള്ള വ്യവസ്ഥ ഇല്ലാതാക്കിയിരുന്നു. നിയമം ആരും ദുരുപയോഗം ചെയ്യാതിരിക്കാനാണിതെന്നായിരുന്നു കോടതിയുടെ വിശദീകരണം.
Discussion about this post