കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വഴി നടത്തിയ മറ്റൊരു സര്‍വ്വേയും പാര്‍ട്ടിക്ക് തിരിച്ചടിയായി. മോദി സര്‍ക്കാരിലെ മറ്റൊരു മന്ത്രിയായ പിയൂഷ് ഗോയിന് അഴിമതിക്കാരുമായി ബന്ധമുണ്ടെന്നും മുതലാളിത്വ ചങ്ങാത്തം ഈ സര്‍ക്കാരിന് കീഴില്‍ അതിന്റെ പാരമ്യത്തിലെത്തിയെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു കോണ്‍ഗ്രസ് ഇന്ത്യ പറയുന്നു എന്ന ഹാഷ്ടാഗില് കോണ്‍ഗ്രസിന്റെ ട്വീറ്ററിലെ ചോദ്യം. സര്‍വ്വേയില്‍ പങ്കെടുത്ത 74 ശതമാനം പേരും ഇല്ല എന്നാണ് മറുപടി നല്‍കിയത്. 26 ശതമാനം പേര് മാത്രമാണ് കേന്ദ്രസര്‍ക്കാരിന് എതിരായ നിലപാട് പങ്കുവച്ചത്.
Piyush Goyal, another Minister in PM Modi’s Cabinet has been tied to corruption. Do you think crony capitalism has reached its peak under this govt? #IndiaSpeaks
— Congress (@INCIndia) April 3, 2018
നേരത്തെ ഇറാഖില്‍ ഐഎസ് ഭീകരവാദികള്‍ ഇന്ത്യക്കാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ സുഷമ സ്വരാജിനെ കുറ്റപ്പെടുത്തി നടത്തിയ പോളും പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ ട്വീറ്റ് സുഷമ സ്വരാജ് റീട്വീറ്റ് ചെയ്തതോടെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഭൂരിപക്ഷം പേരും രംഗത്തെത്തി. ഇതോടെ പോളിംഗ് അവസാനിപ്പിച്ച് കോണ്‍ഗ്രസ് പിന്‍വാങ്ങുകയും ചെയ്തിരുന്നു.
Discussion about this post